100Biz Strategies

EP 93: ഉപഭോക്താക്കളെ കൂടെ നിര്‍ത്താന്‍ 'ബിസ്പൗക്ക്' തന്ത്രം

January 11, 2024 Dhanam
EP 93: ഉപഭോക്താക്കളെ കൂടെ നിര്‍ത്താന്‍ 'ബിസ്പൗക്ക്' തന്ത്രം
100Biz Strategies
More Info
100Biz Strategies
EP 93: ഉപഭോക്താക്കളെ കൂടെ നിര്‍ത്താന്‍ 'ബിസ്പൗക്ക്' തന്ത്രം
Jan 11, 2024
Dhanam

നിങ്ങള്‍ ഈ തയ്യല്‍ക്കാരനെ ശ്രദ്ധിക്കൂ. അയാള്‍ സാധാരണ ഒരു തയ്യല്‍ക്കാരനല്ല. നിങ്ങളുടെ മനസ്സിലുള്ള വസ്ത്രത്തെക്കുറിച്ച് അയാളോട് 
സംസാരിക്കൂ. അത് ഡിസൈന്‍ ചെയ്ത്, തയ്ച്ച് അയാള്‍ നിങ്ങള്‍ക്ക് തരും. യഥാര്‍ത്ഥത്തില്‍ ആ വസ്ത്രം ഡിസൈന്‍ ചെയ്യുന്നത് ഉപഭോക്താവായ 
നിങ്ങള്‍ തന്നെയാണ്. നിങ്ങളുടെ മനസിലുള്ള ആഗ്രഹങ്ങള്‍ക്കനുസരിച്ച് വസ്ത്രം തുന്നുക മാത്രമാണ് തയ്യല്‍ക്കാരന്‍ ചെയ്യുന്നത്. നിങ്ങള്‍ പറയുന്ന 
തുണിയില്‍, നിങ്ങള്‍ സ്വപ്നം കാണുന്ന വസ്ത്രം നിര്‍മ്മിക്കുവാന്‍ അയാള്‍ നിങ്ങളെ സഹായിക്കുന്നു. 

ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച്, തീര്‍ത്തും അയാള്‍ക്കായി മാത്രം നിര്‍മ്മിച്ചെടുക്കുന്ന വസ്ത്രം. അതുപോലെ 
മറ്റൊന്ന് ഉണ്ടാകുക അസാധ്യം. എന്നാല്‍ സാധാരണ വിലയില്‍ അത് ലഭ്യമാകുകയില്ല. നിങ്ങള്‍ ഉയര്‍ന്ന വില തന്നെ നല്‍കേണ്ടി വരും. 
അത്തരമൊരു വസ്ത്രം ഒരു ഷോപ്പില്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. എന്തെന്നാല്‍ അത് നിങ്ങള്‍ക്കായി മാത്രം നിര്‍മിക്കപ്പെട്ടതാണ്. ഇങ്ങനെ ചില സോഫ്റ്റ് വെയറുകളുണ്ട്, ചില ഇന്റീരിയര്‍ ഡിസൈനര്‍മാരുണ്ട്. ഇത്തരത്തിലാണ് ചിലര്‍ മികച്ച ഉപഭോക്താക്കളെ കൂടെ നിര്‍ത്തുന്നത്. ഈ തന്ത്രത്തെയാണ് ബിസ്പൗക്ക് എന്ന് പറയുന്നത്. 

Show Notes